10 December Monday

ചെ ഗുവേര സ്റ്റൈലില്‍ സൂര്യ; എന്‍ജികെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Monday Mar 5, 2018

തമിഴകത്തിന്റെ പ്രിയതാരമാണ് സൂര്യ. തമിഴ് വെള്ളിത്തിരയ്ക്കപ്പുറം ദക്ഷിണേന്ത്യയിലാകെ സൂര്യയ്‌‌‌ക്ക് ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ ഓരോ ചിത്രവും അവര്‍ ആവേശപൂര്‍വ്വം ഏറ്റെടുക്കും. ഇപ്പോഴിതാ സൂര്യ നായകനാകുന്ന എന്‍ജികെ എന്ന ചിത്രത്തെക്കുറിച്ചാണ് ദക്ഷിണേന്ത്യയിലെ ചൂടേറിയ ചര്‍ച്ച. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെയാണ് ചര്‍ച്ചയ്ക്ക് അടിസ്ഥാനമാകുന്നത്.

വിപ്ലവനായകന്‍ ഏണസ്റ്റോ ചെഗുവേരയുടെ ലുക്കിലാണ് സൂര്യ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചെ യുടെ കഥ പറയുന്നതാണോ ചെത്രമെന്നതാണ് ഏവര്‍ക്കും അറിയേണ്ടത്. സംവിധായകന്‍ സെല്‍വരാഘവന്റെ പിറന്നാള്‍ ദിനത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയിരിക്കുന്നത്.



ചുവപ്പ് നിറത്തിലുളള തൊപ്പിയും ചുരുട്ടിപ്പിടിച്ച മുഷ്‌ടിയുമായാണ് സൂര്യ ഫസ്റ്റ് ലുക് പോസ്റ്ററിലുള്ളത്. ചിത്രം ദീപാവലി റിലീസായെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. ചെ യുടെ കഥ പറയുന്നതാണോ എന്‍ ജി കെയുടെ ഇതിവൃത്തത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ വ്യക്തമായ സൂചന നല്‍കിയിട്ടില്ല.

സായി പല്ലവിയാണ് ചിത്രത്തില്‍ നായികാവേഷത്തിലെത്തുന്നത്. രാകുല്‍ പ്രീത് സിംഗും പ്രധാനകഥാപാത്രമായെത്തുന്നുണ്ട്. ഡ്രീം വാരിയര്‍ പിക്ചര്‍ ഉടമ പ്രഭു വാര്യരാണ് നിര്‍മ്മാണം. യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ അരവിന്ദ് കൃഷ്‌ണ് ഛായാഗ്രഹണവും ജികെ പ്രസന്ന എഡിറ്റിംഗ് നിര്‍വ്വഹിക്കും.

 

പ്രധാന വാർത്തകൾ
Top