17 November Saturday

സുരാജ് തിരക്കഥാകൃത്താകുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Mar 8, 2018

സുരാജ് വെഞ്ഞാറമൂട് ശ്യാം പുഷ്‌കരൻ


ഹാസ്യതാരമായും നായകനായും ബിഗ് സ്‌ക്രീനിൽ തിളങ്ങിയ സുരാജ് വെഞ്ഞാറമൂട് തിരക്കഥാകൃത്താകുന്നു. മമ്മൂട്ടിയെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനാണ് സുരാജ് തിരക്കഥയൊരുക്കുന്നത്. ശ്യാം പുഷ്‌കരനൊപ്പം ചേർന്നാണ് സുരാജിന്റെ തിരക്കഥാരചന. ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ സുരാജ് പ്രധാന വേഷത്തിലെത്തിയിരുന്നു. ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ച സിനിമയിൽ സുരാജിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നേരത്തെ അൻവർ റഷീദ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം രാജമാണിക്യത്തിൽ മമ്മൂട്ടി അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ സംഭാഷണങ്ങൾ തിരുവനന്തപുരം ശൈലിയിലേക്ക് മാറ്റിയെഴുതിയത് സുരാജായിരുന്നു. 
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top