Top
25
Sunday, June 2017
About UsE-Paper

ശ്രേയയും മെഴുകുമ്യൂസിയത്തില്‍

Tuesday Mar 21, 2017
വെബ് ഡെസ്‌ക്‌

വിശ്വപ്രസിദ്ധമായ മെഴുകുപ്രതിമ മ്യൂസിയമായ മാഡം തുസ്സൌഡ്സ് ഇന്ത്യയില്‍ തുറക്കുന്ന ശാഖയില്‍ ഗായിക ശ്രേയ ഘോഷാലിന്റെ പ്രതിമ സ്ഥാപിക്കും. ഇന്ത്യയിലെ മാഡം തുസ്സൌഡ്സില്‍ ഇടംനേടുന്ന ആദ്യ ഇന്ത്യന്‍ ഗായികയാണ് ശ്രേയ. ജൂലൈയില്‍ ഡല്‍ഹിയില്‍ മ്യൂസിയം തുറക്കും. വിവിധ മേഖലകളില്‍ പ്രശസ്തരായ 50 പേരുടെ പ്രതിമകളാണ് ഇവിടെ സ്ഥാപിക്കുക. പഠനകാലത്തുതന്നെ ഗായികയായി പ്രശസ്തി നേടിയ ശ്രേയ, ബോളിവുഡില്‍ 15 വര്‍ഷം തികയ്ക്കുന്നതിന്റെ ഭാഗമായാണ് പ്രതിമ സ്ഥാപിക്കുന്നത്. അമിതാഭ് ബച്ചന്‍, പോപ് ഗായിക ലേഡി ഗാഗ തുടങ്ങിയവരുടെ പ്രതിമകളും ഇവിടെയുണ്ടാകും.