19 July Thursday

തിരക്കഥാരചനയില്‍ സജീവമായി ശ്രീനിവാസന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Nov 22, 2017

ഓര്‍മയില്‍ സൂക്ഷിക്കാവുന്ന ഒരുപിടി ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ ശ്രീനിവാസന്‍ ഒരിടവേളയ്ക്കുശേഷം വീണ്ടും തിരക്കഥാരചനയില്‍ സജീവമാകുന്നു. നിലവില്‍ സത്യന്‍ അന്തിക്കാട് ചിത്രത്തിനായി തിരക്കഥയൊരുക്കുന്ന ശ്രീനിവാസന്‍, അടുത്തതായി എഴുതുന്നത് ഒരു പുതുമുഖ സംവിധായകനുവേണ്ടിയാണ്. നൂറ്റമ്പതിലധികം പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്ത വി ജെ സ്റ്റാജന്റെ ആദ്യസിനിമയ്ക്കുവേണ്ടിയാണ് കുടുംബബന്ധങ്ങള്‍ പശ്ചാത്തലമാക്കിയ കഥ ശ്രീനിവാസന്‍ എഴുതുന്നത്.

അടുത്തവര്‍ഷം മധ്യത്തോടെ സ്റ്റാജന്റെ ചിത്രം പ്രദര്‍ശനത്തിനെത്തും. ഒരു മറവത്തൂര്‍ കനവ്, ഉദയനാണ് താരം, കഥ പറയുമ്പോള്‍ എന്നീ സിനിമകള്‍ക്കാണ് ശ്രീനിവാസന്‍ ഇതിനുമുമ്പ് പുതുമുഖ സംവിധായകര്‍ക്കായി തിരക്കഥ ഒരുക്കിയത്. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top