17 November Saturday

സോളോ നാളെ തിയറ്ററുകളില്‍

വെബ് ഡെസ്‌ക്‌Updated: Thursday Oct 5, 2017

ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്രകഥാപാത്രമായ ചിത്രം സോളോ നാളെ തിയറ്ററുകളിലെത്തും. ബിജോയ് നമ്പ്യാര്‍ സംവിധാനംചെയ്യുന്ന ചിത്രം തമിഴ്, മലയാളം ഭാഷകളില്‍ പുറത്തിറങ്ങും. നാല് ഹ്രസ്വ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയാണ് സോളോ ഒരുക്കിയിട്ടുള്ളത്. വേള്‍ഡ് ഓഫ് രുദ്ര, വേള്‍ഡ് ഓഫ് ശിവ, വേള്‍ഡ് ഓഫ് ശേഖര്‍, വേള്‍ഡ് ഓഫ് ത്രിലോക് എന്നിങ്ങനെ നാല് കഥകളാണ് ചിത്രം പറയുക. നാല് കഥാപാത്രങ്ങളായി ദുല്‍ഖര്‍ എത്തും. ധന്‍സിക, ആര്‍തി വെങ്കിടേഷ്. നേഹ ശര്‍മ, ശ്രുതി ഹരിഹരന്‍ എന്നിവരാണ് നായികമാര്‍. ബോളിവുഡ് താരം ഡിനോ മൊറിയ, നാസര്‍, സുഹാസിനി, മനോജ് കെ ജയന്‍, ആന്‍ അഗസ്റ്റിന്‍, രണ്‍ജി പണിക്കര്‍, സൌബിന്‍, ദീപ്കി സതി തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. 

അബാം ഫിലിംസിന്റെ ബാനറില്‍ അബ്രഹാം മാത്യുവാണ് നിര്‍മാണം. പ്രശാന്ത്പിള്ളയാണ് സംഗീതമൊരുക്കുന്നത്.

പ്രധാന വാർത്തകൾ
Top