13 November Tuesday

സോലോയില്‍ നാലു വ്യത്യസ്ത ഗെറ്റപ്പില്‍ ദുല്‍ഖര്‍; ടീസര്‍ ആഘോഷമാക്കി ആരാധകര്‍

വെബ് ഡെസ്‌ക്‌Updated: Monday Jul 31, 2017

മലയാളത്തിലെ യുതാരങ്ങള്‍ക്കിടയിലെ ക്രൗഡ് പുള്ളറാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രം സോലോയുടെ ടീസറിലെ നാലു ഗെ ഗെറ്റപ്പുകളെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച.

ബോളിവുഡില്‍ ശെയ്ത്താനും വസീറുമൊക്കെ സംവിധാനം ചെയ്ത ബിജോയ് നമ്പ്യാര്‍ ആണ് സോലോ സംവിധാനം ചെയ്തിരിക്കുന്നത്. ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തില്‍ സംവിധായകന്‍ മണിരത്‌നമാണ് 33 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ പുറത്തിറക്കിയത്. നാലു വിവിധങ്ങളായ ഗെറ്റപ്പുകളിലാണ് ദുല്‍ഖര്‍ ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ഈ നാലു ഗെറ്റപ്പുകള്‍ ഭൂമി, കാറ്റ്, തീ, ജലം എന്നീ പ്രതിഭാസങ്ങളുമായി കൂടിച്ചേര്‍ന്നാണ് ചിത്രത്തില്‍ മുന്നോട്ടു പോകുകയെന്ന് സംവിധായകന്‍ വ്യക്തമാക്കി. പ്രണയവും പ്രതികരാവും ചേര്‍ന്ന പ്രമേയമാണ് ചിത്രത്തിനെന്നും സൂചനയുണ്ട്.

നാലിലധികം നായികമാര്‍ ദുല്‍ഖറിന്റെ കൂടെ സോലോയിലുണ്ട്. 11 സംഗീത സംവിധായകര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ക്യമാറ കൈകാര്യം ചെയ്തിരിക്കുന്നത് മധു നീലകണ്ഠന്‍, ഗിരീഷ് ഗംഗാധരന്‍, സെജല്‍ ഷാ എന്നിവര്‍ ചേര്‍ന്നാണ്‌. സെപ്റ്റംബര്‍ മാസത്തിലാണ് ചിത്രം റിലീസ് ചെയ്യുകയെന്നറിയുന്നു. 
മലയാളത്തിലെ പോലെ മറ്റു ഭാഷകളിലും ദുല്‍ഖര്‍ സ്വീകാര്യനാണ്. ദുല്‍ഖറിന്റെ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top