21 September Friday

ശിക്കാരി ശംഭു തിയറ്ററുകളിലേക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 17, 2018

 

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ശിക്കാരി ശംഭു ഈയാഴ്ച തിയറ്ററുകളിലെത്തും. ഓര്‍ഡിനറി, മധുരനാരങ്ങ എന്നീ ചിത്രങ്ങള്‍ക്കുശേഷം സുഗീത്- നിഷാദ് കോയ- കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ശിക്കാരി ശംഭു. പീലി എന്ന പീലിപ്പോസായാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. നായിക ശിവദ. വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ഹരീഷ് കണാരന്‍, കൃഷ്ണകുമാര്‍, സലിംകുമാര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. ഏയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ എസ് കെ ലോറന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.

പ്രധാന വാർത്തകൾ
Top