20 April Friday

വര്‍ണ്യത്തില്‍ ആശങ്ക ട്രെയിലര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jul 18, 2017

ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിനുശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനംചെയ്യുന്ന ചിത്രമാണ് 'വര്‍ണ്യത്തില്‍ ആശങ്ക' സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തില്‍ നര്‍മത്തിനാണ് പ്രാധാന്യം. കട്ട ശിവനെന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

ഇതുവരെയുള്ള ചിത്രങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമായ വേഷമാണിതില്‍. വളരെ പരുക്കനായാണ് ചാക്കോച്ചന്‍ എത്തുന്നത്. സുരാജ് വെഞ്ഞാറമൂട്, ചെമ്പന്‍ വിനോദ് ജോസ്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍ എന്നിവരും അഭിനയിക്കുന്നു. തൃശൂര്‍ ഗോപാല്‍ജിയാണ് തിരക്കഥ. ആഗസ്ത് നാലിനാണ് റിലീസ്.

https://www.youtube.com/watch?v=4JYlCFsLVZ4

 

പ്രധാന വാർത്തകൾ
Top