16 October Tuesday

കഖഗഘങ... അക്ഷരങ്ങൾ കൊണ്ടൊരു കുഞ്ഞുസിനിമ

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018


മലയാള അക്ഷരമാലയിലെ 51 അക്ഷരം കോർത്തൊരു സിനിമാപ്പേര്: കഖഗഘങ... സംവിധായകനായ മനോജ് കാന നായകൻ. കൂടെ കുറെ ഗ്രാമീണരും. ഗ്രാമീണ നാടക നടൻ കോക്കോടൻ നാരായണനും  കേന്ദ്രകഥാപാത്രമായി എത്തുന്നു. സിനിമയോട് താൽപ്പര്യമുള്ള സാധാരണക്കാർക്ക‌്, നിർമാതാവും സംവിധായകനും നടനുമാകാൻ സാധിക്കണം എന്ന കാഴ‌്ചപ്പാടോടെയാണ‌് ഈ സിനിമ ഒരുങ്ങുന്നത‌്. 

കോടികളുടെ കിലുക്കമില്ലാതെ നല്ല സിനിമ ഇവിടെ നിർമിക്കപ്പെടുമെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് കഖഗഘങയുടെ ലക്ഷ്യം.  സംവിധായകൻ ഷെറി. തളിപ്പറമ്പിലും പരിസരത്തുമായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമയ്ക്ക്  ‘ക ഖ ഗ ഘ ങ ച ഛ ജ ഝ ഞ ട ഠ ഡ ഢ ണ ത ഥ ദ ധ ന പ ഫ ബ ഭ മ യ ര ല വ ശ ഷ സ ഹ ള ഴ റ’ എന്നാണ് പൂർണ പേര‌്.  തളിപ്പറമ്പ് ഫിലിം സൊസൈറ്റിയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഷെറിയുടെ ആദിമധ്യാന്തം എന്ന ആദ്യ സിനിമയ‌്ക്കുതന്നെ ദേശീയ സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചിരുന്നു. പുതിയ  സിനിമയുടെ രചന നിർവഹിച്ചതും ഷെറിയാണ്. ഷെറിയുടെ രണ്ടാമത് ചിത്രം ‘ഗോഡ്സെ’ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി.

ബ്യാരി, ആദിമധ്യാന്തം തുടങ്ങിയ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ജലീൽ ബാദുഷയാണ് ഛായാഗ്രഹണം.
സുനീഷ് വടക്കുമ്പാട്, പ്രദീപ് പത്മനാഭൻ എന്നിവരാണ് കലാസംവിധാനം. മലയാളത്തിലെ ഏറ്റവും ചെലവ് ചുരുങ്ങിയ സിനിമയായിരിക്കും ഇതെന്നും സാധാരണക്കാരനും സിനിമയെ പ്രാപ്യമാക്കുകയാണ്
ഉദ്ദേശ്യമെന്നും ഷെറി പറഞ്ഞു. ഒക്ടോബറിൽ റിലീസ‌് ചെയ്യും.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top