20 September Thursday

സേതുരാമയ്യര്‍ വീണ്ടും വരുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 30, 2017

മമ്മൂട്ടിയുടെ സിബിഐ ചിത്രപരമ്പരയിലെ അഞ്ചാംചിത്രം അടുത്തവര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. എസ് എന്‍ സ്വാമി തിരക്കഥയും കെ മധു സംവിധാനവും നിര്‍വഹിച്ച സിബിഐ പരമ്പരയിലെ എല്ലാ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.  1988ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പ് ആയിരുന്നു തുടക്കം. പിന്നീട് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നിവ വര്‍ഷങ്ങളുടെ ഇടവേളകളില്‍ ഇറങ്ങി. അഞ്ചാംപതിപ്പില്‍ സിബിഐയുടെ അന്വേഷണപശ്ചാത്തലം കേരളത്തിനു പുറത്തായിരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. രണ്‍ജി പണിക്കറും സിനിമയിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്.

പ്രധാന വാർത്തകൾ
Top