22 November Thursday

രണ്‍ജിപണിക്കര്‍ വീണ്ടും എഴുത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Jul 31, 2017

അഭിനയത്തില്‍ സജീവമായ രണ്‍ജിപണിക്കര്‍ ഒരിടവേളയ്ക്കുശേഷം വീണ്ടും തിരക്കഥയെഴുത്തിലേക്ക്. മമ്മൂട്ടിയും സുരേഷ്ഗോപിയും ഒന്നിച്ച കിങ് ആന്‍ഡ് കമീഷണറാണ് അദ്ദേഹം ഒടുവില്‍ തിരക്കഥയെഴുതിയത്. 

പിന്നീട് അഭിനയത്തിലേക്ക് വന്ന രണ്‍ജിപണിക്കര്‍ ഓം ശാന്തി ഓശാന, ഗോദ, ജേക്കബിന്റെ സ്വര്‍ഗരാജ്യം, കടംകഥ എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.
മകന്‍ നിതിന്‍ പണിക്കര്‍ക്കുവേണ്ടി ലേലത്തിന് രണ്ടാംഭാഗം, ആശിര്‍വാദ് സിനിമാസ് ബാനറില്‍ ഷാജി കൈലാസുമൊന്നിച്ച് മോഹന്‍ലാലിനായി ഒരു ആക്ഷന്‍ ത്രില്ലര്‍, വിജി തമ്പി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം എന്നിവയ്ക്കായി തിരക്കഥയൊരുക്കുന്നത് രണ്‍ജി തന്നെയാകും. വേലുത്തമ്പി ദളവയുടെ ജീവിതം ആസ്പദമാക്കുന്ന പൃഥ്വിരാജ്ചിത്രം ബിഗ് ബജറ്റ് സിനിമയായിരിക്കും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top