25 September Tuesday

'ബിലാത്തി കഥ'യുമായി രഞ്ജിത്ത് - മോഹന്‍ലാല്‍ കൂട്ടുക്കെട്ട് വീണ്ടും

വെബ് ഡെസ്‌ക്‌Updated: Saturday Jan 20, 2018

കൊച്ചി > വിജയ ചിത്രങ്ങള്‍ പിറന്ന രഞ്ജിത് -  മോഹന്‍ലാല്‍ കൂട്ടുക്കെട്ട് വീണ്ടുമൊന്നിക്കുന്നു. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും ചിത്രമാണ് 'ബിലാത്തി കഥ'. നിരഞ്ജ് മണിയന്‍ പിള്ള, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, കോട്ടയം നസീര്‍, ദിലീഷ് പോത്തന്‍,അനു സിത്താര, കനിഹ, ജൂവല്‍ മേരി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ലില്ലിപാഡ് മോഷന്‍ പിക്‌ച്ചേഴ്‌സ് യുകെ ലിമിറ്റഡ്, വര്‍ണ്ണചിത്ര ബിഗ് സ്‌ക്രീന്‍ എന്നിവയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിക്കുന്ന ബിലാത്തി കഥയുടെ തിരക്കഥയും സംഭാഷണം സേതു എഴുതുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസ്  സംഗീതം പകരുന്നു. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍ നിര്‍വ്വഹിക്കുന്നു.

കലാസംവിധാനം; മോഹന്‍ദാസ്,മേക്കപ്പ്; ഷാജി പുല്‍പ്പള്ളി, വസ്ത്രലാങ്കാരം; ലിജി പ്രേമന്‍,വിതരണം; വര്‍ണ്ണച്ചിത്ര റിലീസ്. പൂര്‍ണ്ണമായും ലണ്ടനില്‍ ചിത്രീകരിക്കുന്ന 'ബിലാത്തി കഥ' മാര്‍ച്ച് ഒന്നിന് ചിത്രീകരണം ആരംഭിക്കുന്നു. പിആര്‍ ഒ; എ എസ് ദിനേശ്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top