15 November Thursday

'സര്‍വൈവല്‍ന്നാ എന്നാണ്ണ് തെരിയുമാ'; 'രണ'ത്തിലൂടെ വീണ്ടും റഹ്മാന്‍ തരംഗം!

വെബ് ഡെസ്‌ക്‌Updated: Sunday Mar 18, 2018

പൃഥ്വിരാജും റഹ്മാനും ഒന്നിയ്‌‌‌‌ക്കുന്ന  'രണം'എന്ന സിനിമയുടെ ഇന്നലെ പുറത്തിറക്കിയ ടീസര്‍ വന്‍ തരംഗമായി. 'സര്‍വൈവല്‍ന്നാ എന്നാണ്ണ് തെരിയുമാ' എന്ന റഹ്മാന്റെ ഡയലോഗോടെ തുടങ്ങുന്ന ടീസറില്‍ ആദ്യന്തം പുതിയ രൂപത്തിലും ഭാവത്തിലും പുതിയ ശരീര  ഭാഷ കൊണ്ടും നിറഞ്ഞു നില്‍ക്കുന്നത്  റഹ്മാന്‍ തന്നെ.

ദാമോദര്‍ എന്ന തമിഴനായ കിടിലന്‍ സ്‌റ്റൈലിഷ് കഥാപാത്രമാണ് റഹ്മാന്റേത്.കേരളത്തില്‍ മാത്രമല്ല തമിഴ് തെലുങ്ക് സോഷ്യല്‍ മീഡിയകളിലും ഈ ടീസറിന് വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ഇരുപത്തി നാല് മണിക്കൂര്‍  തികയും മുമ്പ് തന്നെ യൂട്യുബില്‍ ടീസറിന് രണ്ടു ലക്ഷം കാണികള്‍ക്ക് കവിഞ്ഞ് ചരിത്രം കുറിച്ചിരിക്കുന്നു എന്നതും മുംബൈ പൊലീസിനു ശേഷം റഹ്മാനും പൃഥ്വിരാജും ഒന്നിയ്ക്കന്ന സിനിമ എന്നതു കൊണ്ടും 'രണം' ആരാധകരില്‍ പ്രതീക്ഷയും ആകാംക്ഷയും വര്‍ദ്ധിപ്പിച്ചിരിക്കയാണ്.  നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്ത,അമേരിക്കയില്‍ ചിത്രീകരിച്ച ഈ ചിത്രം ഏപ്രില്‍ 14ന് പ്രദര്ശനത്തിനെത്തും.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top