Top
29
Saturday, April 2017
About UsE-Paper

രാജാവും അയ്ന്ത് പൂജാവും - അഭിനവ മൈക്കിള്‍ ജാക്സന്മാരുടെ കഥ

Friday Apr 21, 2017
വെബ് ഡെസ്‌ക്‌

പാവങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു നാടന്‍ ഗ്രാമത്തില്‍ നിന്ന്, ഒരിക്കലും നടക്കാത്ത ഒരുപിടി മോഹങ്ങളുമായി ചെന്നൈ നഗരത്തിലെത്തിയ ഒരു പറ്റം ചെറുപ്പക്കാരുടെ കഥ പറയുകയാണ് ‘രാജാവും അയ്ന്ത് പൂജാവും’ എന്ന തമിഴ് ചിത്രം. അലക്സ് ക്രീയേഷന്‍സിനുവേണ്ടി അരുവി നിര്‍മ്മിക്കുന്ന ഈ ചിത്രം പ്രഭു ആദിത്യന്‍ സംവിധാനം ചെയ്യുന്നു.

ചെന്നൈയിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രം ഉടന്‍ തിയേറ്ററിലെത്തും. കോമഡിക്കും, ഗാനങ്ങള്‍ക്കും പ്രാധാന്യം നല്‍കി, വ്യത്യസ്തമായ അവതരണത്തോടെ ചിത്രീകരിക്കുന്ന ഈ ചിത്രത്തില്‍ നായകനായി നിര്‍മ്മാതാവ് അരുവി വേഷമിടുന്നു. ആത്മീയ എന്ന മലയാളി നടിയാണ് നായിക. തമിഴില്‍ ക്യാരക്ടര്‍ നടന്മാരായ, മൊട്ടരാജേന്ദ്രന്‍, പവര്‍സ്റ്റാര്‍, താടിബാലാജി എന്നിവരോടൊപ്പം, മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനറായ അസീസ് പാലക്കാടും പ്രധാന വേഷത്തിലെത്തുന്നു. ചിന്നമുത്തു എന്ന ചിത്രത്തിലെ നായകന്‍ നന്ദയാണ് ഈ ചിത്രത്തില്‍വില്ലന്‍ വേഷത്തിലെത്തുന്നത്.

അലക്സ് ക്രിയേഷന്‍സിനുവേണ്ടി അരുവി നിര്‍മ്മിക്കുന്ന ‘രാജാവും അയ്ന്ത് പൂജാവും’ പ്രഭു ആദിത്യന്‍ സംവിധാനം ചെയ്യുന്നു. രചന - പ്രഭു ആദിത്യന്‍, ക്യാമറ - കാര്‍ത്തിക് രാജ, സംഗീതം - രവി ആനന്ദ്, കോസ്റ്റ്യൂം ഡിസൈന്‍- അസീസ് പാലക്കാട്, കല- മണി, മേക്കപ്പ് -ത്യാഗരാജന്‍, കോറിയോഗ്രാഫി -അക്ഷയ് അനന്ദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഗോപാല്‍, പി.ആര്‍.ഒ. - അയ്മനം സാജന്‍. അരുവി, ആത്മീയ, പവര്‍സ്റ്റാര്‍, മൊട്ടരാജേന്ദ്രന്‍, താടി ബാലാജി, ഹിമാന്‍ അണ്ണാച്ചി, രവിമരിയ, നന്ദ, അസീസ് പാലക്കാട് എന്നിവരും അഭിനയിക്കുന്നു.