18 November Sunday

തെന്നിന്ത്യന്‍ സിനിമയില്‍ സജീവ സാന്നിദ്ധ്യമായി റഹ്മാന്‍

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

മലയാള സിനിമയിലെ നിത്യ ഹരിത നായകന്മാരില്‍ ഒരാളായ നടന്‍ റഹ്മാന്‍ ദക്ഷിണേന്ത്യന്‍ സിനിമയിലെ സജീവ സാന്നിധ്യമാണിപ്പോള്‍ . മലയാളത്തില്‍ പൃഥ്വിരാജിനൊപ്പം അഭിയനയിച്ച 'രണം' എന്ന സിനിമയുടെ ട്രെയ്‌ലര്‍ ഇന്നലെ മോഹന്‍ലാലാണ് പുറത്തിറക്കിയത് . ട്രൈലെര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ ലക്ഷം കാണികളെ താണ്ടി വൈറലായി എന്നത് ശ്രദ്ധേയം .'രണ'ത്തിന്റെ  'സര്‍വൈവല്‍നാ എന്നാന്ന്   തെരിയുമാ'എന്ന ഡയലോഗോട് കൂടി പുറത്തിറങ്ങിയ ടീസറും വൈറലായിരുന്നു .

മാസ്സ് ലുക്കിലുള്ള ദാമോദര്‍ എന്ന തമിഴ് കഥാപാത്രത്തെയാണ് ചിത്രത്തില്‍ റഹ്മാന്‍ അവതരിപ്പിക്കുന്നത് . റഹ്മാനും പൃഥ്വിരാജ്  രണത്തില്‍ കൊമ്പു കോര്‍ക്കുന്നു എന്നതു തന്നെ പ്രേക്ഷകരില്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷയും  ആകാംഷയും  വര്‍ദ്ധിപ്പിച്ചിരിക്കയാണ് . നവാഗതനായ നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്‌ത 'രണം' പൂര്‍ണമായും അമേരിക്കയിലാണ് ചിത്രീകരിച്ചത് .ഇഷാ തല്‍വറാണ് നായി 

മലയാളത്തെ കൂടാതെ തമിഴ് ,തെലുങ്കു സിനിമകളിലും റഹ്മാന്‍ സജീവം . തമിഴ് തെലുങ്ക് ദ്വിഭാഷാ ചിത്രമായ ' 7 ' (സെവന്‍), അടുത്തിടെ പുറത്തിറങ്ങിയ ഈ സിനിമയുടെ ടീസറും വൈറലായിട്ടുണ്ട് . റഹ്മാന്‍ അഭിനയിച്ചു വരുന്ന മറ്റൊരു തെലുങ്ക് ചിത്രം 'ഗാസി'ഫെയിം സങ്കല്‍പ് റെഡ്ഡി സംവിധാനം ചെയ്യുന്ന സ്‌പേസ്  അഡ്വെഞ്ചര്‍   ബ്രഹ്മണ്ഡ  ചിത്രമായ 'അന്ത രക്ഷ 9000 സശഹീ ാലലൃേ ുലൃ വീൌൃ' ആണ്  ,  വരുണ്‍ തേജ് അദിതി റാവു എന്നിവര്‍ ജോഡികളാവുന്ന ഈ ചിത്രത്തില്‍ ബഹിരാകാശ  ശാസ്ത്രജ്ഞനായ  കേന്ദ്ര കഥാപാത്രത്തെയാണ് റഹ്മാന്‍ അവതരിപ്പിക്കുന്നത് . കൂടാതെ തമിഴില്‍ ഡി 16 നിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് നരേനും റഹ്മാനും 'നാടക മേടൈ' എന്നാ സിനിമയിലൂടെ വീണ്ടും ഒന്നിക്കുന്നു  എന്നും വാര്‍ത്തയുണ്ട്.മലയാളത്തില്‍ 

രണ്ടു  യുവ സംവിധായകരുടെ  സിനിമകള്‍ക്കായുള്ള  ചര്‍ച്ചകളും പുരോഗമിക്കുന്നതായി റഹ്മാന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.  ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ കൈ നിറയെ സിനിമകളുമായി യുവ സംവിധായകരുടെ പ്രിയപ്പെട്ട നടനായി തീര്‍ന്നിരിക്കയാണിപ്പോള്‍ റഹ്മാന്‍ .


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top