22 September Saturday

'അഗര്‍ബത്തിയല്ല ഇത്തവണ പ്രൊഡക്ട് വേറെ'; ജയസൂര്യ ചിത്രം പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ട്രെയ്‌ലര്‍ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2017

ജയസൂര്യ- രഞ്ജിത്‌ശങ്കര്‍ ടീമിന്റെ പുതിയ ചിത്രം പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ  ട്രെയിലര്‍ പുറത്തിറങ്ങി. വിപണിയില്‍ പുതിയതായി ഇറങ്ങുന്ന ഉത്പന്നത്തെ പരിചയപ്പെടുത്തുന്ന തരത്തിലാണ് ട്രെയ്‌ലര്‍. 2013ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്. ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാന്നായിരുന്നു പുണ്യാളന്‍ അഗര്‍ബത്തീസിലെ ജോയ് താക്കോല്‍ക്കാരന്‍.

'പ്രേതം', 'സണ്‍ഡേ ഹോളിഡേ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ശ്രുതി രാമചന്ദ്രനാണ് ചിത്രത്തിലെ നായിക. അജു വര്‍ഗീസും ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം പുണ്യാളന്‍ അഗര്‍ബത്തീസിലെ മറ്റു താരങ്ങളും പുതിയ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 
 
രഞ്ജിത് ശങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഡ്രീംസ് ആന്‍ഡ് ബിയോണ്ട് ബാനറില്‍ ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പുണ്യാളന്‍ സിനിമാസാണ് ചിത്രം വിതരണം ചെയ്യുന്നത്. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിലൂടെ വിതരണരംഗത്തേയ്ക്കും പ്രവേശിക്കാനൊരുങ്ങുകയാണ് ജയസൂര്യ- രഞ്ജിത്‌ ശങ്കര്‍ ടീം.
 

പ്രധാന വാർത്തകൾ
Top