Top
19
Monday, February 2018
About UsE-Paper

സോഷ്യൽ മീഡിയയിൽ പ്രിയക്ക് അഡാറ് ലവ്

Tuesday Feb 13, 2018
വെബ് ഡെസ്‌ക്‌


മാണിക്യമലരായ പൂവിൽ... എന്ന ഗാനവും പ്രിയ പ്രകാശ് വാര്യരുമാണ് സോഷ്യൽ മീഡിയയിലെ സംസാരവിഷയം. റിലീസാകാനിരിക്കുന്ന, ഒമർ ലുലു സംവിധാനംചെയ്യുന്ന പുതിയ ചിത്രം 'ഒരു അഡാറ് ലവ്വി'ലെ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങിയതോടെ വാട്‌സാപ്പിലും ഫെയ് സ്ബുക്കിലും സ്റ്റാറ്റസായി നിറഞ്ഞോടുകയാണ്. കണ്ണുകളിൽ കുസൃതി നിറച്ചുള്ള വിദ്യാർഥി വേഷത്തിൽ പ്രിയ ഏവരുടെയും മനം കവർന്നു. യുട്യൂബിൽ ഈ ഗാനം ഇതിനകം ആറുലക്ഷത്തോളം തവണ പ്രേക്ഷകർ കണ്ടുകഴിഞ്ഞു. ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങിയ താരം മോഹൻലാലിനെയും പിന്തള്ളി. ഒരു മില്യൺ ഫോളോവേഴ്‌സാണ് പ്രിയക്ക് ട്വിറ്ററിലുള്ളത്.

Categories