19 September Wednesday

പൃഥ്വിരാജ് കാളിയൻ; സത്യരാജ് ഇരവിക്കുട്ടിപ്പിള്ള

വെബ് ഡെസ്‌ക്‌Updated: Wednesday Feb 28, 2018


വേണാടിന്റെ ചരിത്രപുരുഷനായ  ഇരവിക്കുട്ടിപ്പിള്ളയുടെ വലംകൈ 'കാളിയന്റെ' കഥ സിനിമയാകുന്നു. പൃഥ്വിരാജ് ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിൽ തമിഴ്താരം സത്യരാജും പ്രധാന കഥാപാത്രമാകും. സത്യരാജാണ് ഇരവിക്കുട്ടിപ്പിള്ളയാകുന്നത്. ഇരവിക്കുട്ടി പടത്തലവനെക്കുറിച്ചുള്ള മുഖ്യമായ രണ്ട് തെക്കൻപാട്ടുകളിലാണ് 'വാക്കാണ് സത്യം' എന്നോർമിപ്പിച്ച കാളിയനെക്കുറിച്ച് പരാമർശിക്കുന്നത്. മാധ്യമപ്രവർത്തകനായ എസ് മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ബി ടി അനിൽകുമാർ. തമിഴ് ഉൾനാടൻ ഗ്രാമങ്ങളായിരിക്കും പ്രധാന ലൊക്കേഷൻ. സുജിത് വാസുദേവാണ് ക്യാമറ. ശങ്കർ എഹ്‌സാൻ ലോയ് ടീം സംഗീതമൊരുക്കുന്ന ആദ്യ മലയാള ചിത്രമാണിത്. പൃഥ്വിയുടെ സംഭാഷണം ഉൾപ്പെടെയുള്ള ഫസ്റ്റ്‌ലുക്ക് ടീസർ കഴിഞ്ഞദിവസം പുറത്തിറങ്ങി.

പ്രധാന വാർത്തകൾ
Top