Top
19
Friday, January 2018
About UsE-Paper

പൃഥ്വിരാജും രഞ്ജിത്ത് ശങ്കറും വീണ്ടും ഒന്നിക്കുന്നു

Thursday Dec 28, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > അര്‍ജുനന്‍ സാക്ഷി, മോളി ആന്റി റോക്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വിരാജും രഞ്ജിത്ത് ശങ്കറും വീണ്ടും ഒന്നിക്കുന്നു. 

തന്റെ പുതിയ ചിത്രത്തെ കുറിച്ച് രഞ്ജിത്ത് തന്നെയാണ് അറിയിച്ചത്. ക്രിസ്തുമസ് ദിനത്തില്‍ ഒരു സ്വപ്‌നത്തെകുറിച്ച് പറയുകയാണെന്ന് ആമുഖത്തോടെയായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു ചിത്രത്തെ പറ്റി പറഞ്ഞത്.

പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. അതേസമയം ചിത്രത്തിന്റെ നിര്‍മാണത്തില്‍ പൃഥ്വിരാജ് പങ്കാളിയാകുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങല്‍ ഉടന്‍ പുറത്ത് വിടുമെന്ന് അറിയിച്ചിട്ടുണ്ട്.



 

Related News

കൂടുതൽ വാർത്തകൾ »