16 November Friday

വേലുത്തമ്പി ദളവയായി പൃഥ്വി

വെബ് ഡെസ്‌ക്‌Updated: Thursday Jul 27, 2017

തിരുവിതാംകൂറിന്റെ രാഷ്ട്രീയചരിത്രം പറയുന്ന സിനിമയില്‍ വേലുത്തമ്പി ദളവയായി പൃഥ്വിരാജ് എത്തുമെന്ന് റിപ്പോര്‍ട്ട്. രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതുന്ന ചിത്രം സംവിധാനംചെയ്യുന്നത് വിജി തമ്പി. 2019ല്‍ ചിത്രീകരണം ആരംഭിക്കാന്‍ ലക്ഷ്യമിട്ട് അണിയറപ്രവര്‍ത്തനം പുരോഗമിക്കുന്നു. വിദേശതാരങ്ങളും ചിത്രത്തിലുണ്ടാകും. പൃഥ്വിയുടെ 'ആടുജീവിത'ത്തിന്റെ ചിത്രീകരണം നവംബറില്‍ ആരംഭിക്കും. പൃഥ്വി ആദ്യമായി സംവിധാനംചെയ്യുന്ന 'ലൂസിഫര്‍' അടുത്തവര്‍ഷം ചിത്രീകരിക്കാന്‍ ലക്ഷ്യമിടുന്നു. മോഹന്‍ലാല്‍ ആണ് നായകന്‍. 'ആടുജീവിതം' പൂര്‍ത്തിയാക്കിയശേഷമാകും പൃഥ്വി വേലുത്തമ്പി ദളവയാകാനെത്തുക.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top