25 September Tuesday

ഹിന്ദി പറയും ജോർജായി അർജുൻ

വെബ് ഡെസ്‌ക്‌Updated: Thursday May 10, 2018


മലയാളത്തിലും തെലുഗിലും കോടികൾ കൊയ‌്ത പ്രേമം സിനിമ ഹിന്ദിയിലേക്ക‌്. പ്രേമപരവശനായ നായകൻ ജോർജായി ഹിന്ദിയിൽ എത്തുന്നത‌് അർജുൻ കപൂറാണെന്നാണ‌് റിപ്പോർട്ടുകൾ. അഭിഷേക‌് കപൂറാണ‌് സംവിധാനം. അർജുനോട‌്  പ്രണയവുമായി എത്തുന്ന  ഹിന്ദി നടികൾ ആരാണെന്നത‌് പുറത്തുവിട്ടിട്ടില്ല. മൂന്നു നായികമാരാണ‌് ഈ സിനിമയിലുള്ളത‌്.

മലയാളത്തിൽ സായി പല്ലവി, മഡോണ സെബാസ്റ്റ്യൻ, അനുപമ പരമേശ്വരൻ എന്നിവർ ജോർജായി തിളങ്ങിയ നിവിന‌് നായികമാരായെത്തി. തെലുഗിൽ നാഗ ചൈതന്യയാണ‌് നിവിന്റെ റോളിലെത്തിയത‌്. ശ്രുതി ഹാസൻ മലരിന്റെ വേഷത്തിലെത്തിയപ്പോൾ മഡോണയും അനുപമയും മലയാളത്തിലെ റോളുകൾതന്നെ തെലുഗിലും ചെയ‌്തു.

അൽഫോൺസ‌് പുത്രന്റെ ഹിറ്റ‌് സിനിമായായ പ്രേമം സിനിമ 2015ലാണ‌് പുറത്തിറങ്ങിയത‌്. തെലുഗ‌് റീമേക്ക‌് 2016ലും. ഇനി അർജുൻ കപൂറിന്റെ പ്രേമം എങ്ങനെയുള്ളതാണെന്ന‌് കണ്ടറിയണം.  നിർമാതാവ‌് ബോണി കപൂറിന്റെ മകനായ അർജുൻ 2012ൽ ഇഷക‌്സദേ എന്ന സിനിമയിലൂടെയാണ‌് താരമാകുന്നത‌്. നമസ‌്തേ ഇംഗ്ലണ്ട‌്, പാനിപ്പത്ത‌് എന്നിവയാണ‌് വരാനിക്കുന്ന ചിത്രങ്ങൾ.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top