23 September Sunday

രണ്ടാം വരവിന് പ്രണവിനൊപ്പം അരുൺഗോപി

വെബ് ഡെസ്‌ക്‌Updated: Sunday Mar 4, 2018


ആദിക്കുശേഷം പ്രണവ് മോഹൻലാലിന്റെ അടുത്ത ചിത്രമൊരുക്കുന്നത് അരുൺഗോപി. അരുണിന്റെയും രണ്ടാമത്തെ ചിത്രമാണിത്. തിരക്കഥയും അരുൺതന്നെ. ആദ്യചിത്രമായ രാമലീലയുടെ തിരക്കഥ സച്ചിയായിരുന്നു. ടോമിച്ചൻ മുളകുപ്പാടമാണ് നിർമാണം. അരുൺ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സമ്മിശ്ര പ്രതികരണം നേടിയ 'ആദി'യിൽ പ്രണവിന്റെ ആക്ഷൻ രംഗങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൂണിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിലെ മറ്റു താരങ്ങളെ പ്രഖ്യാപിച്ചിട്ടില്ല.

നേരത്തെ അൻവർ റഷീദ് നിർമിച്ച് വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രണവിന്റെ രണ്ടാമത്തെ സിനിമയെന്ന വാർത്തയുണ്ടായിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top