23 July Monday

പ്രഭുദേവ ചിത്രം 'ഗുലേബക്കാവലി' ജനുവരി 26ന്

വെബ് ഡെസ്‌ക്‌Updated: Friday Jan 12, 2018

കൊച്ചി > പ്രഭുദേവയും ഹന്‍സികയും ചേര്‍ന്നഭിനയിക്കുന്ന 'ഗുലേബക്കാവലി' പ്രദര്‍ശനത്തിനെത്തുന്നു. കല്യാണ്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ രേവതി, രാംദാസ്, യോഗി ബാബു എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ആക്ഷന്‍, ഗ്ലാമര്‍,കോമഡി എന്നിങ്ങനെ ഒരു വിനോദ സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ചേരും പടി ചേര്‍ത്ത  'ഗുലേബക്കാവലി' നര്‍മ്മത്തില്‍ പൊതിഞ്ഞ ആക്ഷന്‍ ലവ് സ്റ്റോറിയാണ്.

ചിത്രത്തിലെ ഹാര്‍ട്ടുക്കുള്ളേ എന്ന ഗാനം ഇതിനോടകം തന്നെ ആരാധക പ്രീതി നേടി തരംഗമായിക്കഴിഞ്ഞു. ആനന്ദകുമാര്‍ ഛായാഗ്രഹണവും, വിവേക് മെര്‍വിന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിയ്ക്കുന്നു. ജനുവരി 26ന്  പ്രകാശ് ഫിലിംസ് മുവീസ് 'ഗുലേബക്കാവലി'  കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു.
 

പ്രധാന വാർത്തകൾ
Top