21 October Sunday

അഭിമന്യുവിന്റെ ജീവിതകഥയുമായി 'പത്മവ്യൂഹത്തിലെ അഭിമന്യു'; ചിത്രീകരണം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 10, 2018

തൃശൂര്‍ > മതതീവ്രവാദികള്‍ ക്രൂരമായി കൊലപ്പെടുത്തിയ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ ജീവിതകഥ പറയുന്ന ചിത്രം 'പത്മവ്യൂഹത്തിലെ അഭിമന്യുവി'ന്റെ   സ്വിച്ചോണ്‍ കര്‍മം  തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ നടന്നു. സ്വിച്ചോണ്‍ നടന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട്ട് ആരംഭിച്ചു.  സൈമണ്‍ ബ്രിട്ടോ ആണ് സ്വിച്ചോണ്‍ കര്‍മം നിര്‍വഹിച്ചത്. ആര്‍എംസിസി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിതം വിനിഷ് ആരാധ്യയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

മതവര്‍ഗീയതകള്‍ക്കെതിരെ കൃത്യമായ രാഷ്ട്രീയമാണ് സിനിമ ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് സംവിധായകന്‍ വിനീഷ് ആരാധ്യ പറഞ്ഞു. ക്യാമ്പസുകളില്‍ പടരുന്ന മതവര്‍ഗീയതയും, പുതുതലമുറ അകപ്പെടുന്ന ആപത്തുകളും പറയുന്നു.

അഭിമന്യുവായി വയനാട് സ്വദേശി ആകാശ് വേഷമിടുന്നു.അച്ഛനായി ഇന്ദ്രന്‍സും,അമ്മയായി ഷൈലജയും,അധ്യാപികയായി സജിതാ മഠത്തിലും വേഷമിടുന്നു. സോനാനായര്‍,സൈമണ്‍ ബ്രിട്ടോ, ശ്രുതിമേനോന്‍, സ്‌നേഹ എന്നിവരോടൊപ്പം,നിരവധി പുതുമുഖങ്ങളും,കോളേജ് വിദ്യാര്‍ഥികളും അഭിനയിക്കുന്നു.

ക്യാമറ-ഷാജി ജേക്കബ്, തിരക്കഥ സഹായികള്‍- അനൂജ കോഴിക്കോട്,തങ്കയം ശശികുമാര്‍,എഡിറ്റര്‍-അഭിലാഷ്,ഗാനങ്ങള്‍-രമേഷ്‌കാവില്‍, അജയ്‌ഗോപാല്‍,സി പി അബുബക്കര്‍,സംഗീതം-അജയ്‌ഗോപാല്‍, പ്രൊഡഷന്‍ കണ്‍ട്രോളര്‍-ബൈജു അത്തോളി,കല-സഹജന്‍ മൂവെറി,മേക്കപ്പ്- യിപെല്ലിശ്ശേരി,സംഘട്ടനം-സലിംബാബ, കോസ്റ്റ്യൂമര്‍-അരവിന്ദ് കെആര്‍, പ്രൊജക്റ്റ് ഡിസൈന്‍-ശ്രീജിത്ത് പൊയില്‍കാവ്,സുനില്‍ദത്ത്,സ്റ്റില്‍-ഐ എം സുരേഷ്,ഡിസൈന്‍-അനീഷ് വയനാട്,പിആര്‍ഒ-അയ്മനം സാജന്‍.

 


പ്രധാന വാർത്തകൾ
Top