Top
18
Monday, December 2017
About UsE-Paper

പാര്‍വതി ബോളിവുഡില്‍

Wednesday Oct 11, 2017
വെബ് ഡെസ്‌ക്‌

ശ്രദ്ധേയയായ യുവതാരം പാര്‍വതിയുടെ ആദ്യ ബോളിവുഡ് ചിത്രമായ 'ഖരിബ് ഖരിബ് സിംഗലീ' അടുത്തമാസം പത്തിന് റിലീസ് ചെയ്യും. ദേശീയ പുരസ്കാര ജേതാവായ ഇര്‍ഫാന്‍ ഖാനാണ് പാര്‍വതിയുടെ നായകന്‍. അവിവാഹിതരായ ഒരാണിന്റെയും പെണ്ണിന്റെയും ഒന്നിച്ചുള്ള യാത്രയാണ് പ്രമേയം. പ്രമുഖ തിരക്കഥാകൃത്തും സംവിധായികയുമായ തനുജ ചന്ദ്ര ഒരുക്കുന്ന ചിത്രം ബിക്കനീര്‍, ഗാങ്ടോക്ക്, ഋഷികേശ് എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്. സിനിമയുടെ ട്രെയിലര്‍ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധനേടി. പാര്‍വതി സ്വന്തമായാണ് ഹിന്ദി ഡബ്ബിങ് നിര്‍വഹിച്ചത്.  

Related News

കൂടുതൽ വാർത്തകൾ »