26 September Wednesday

പാര്‍വതിയുടെ ആദ്യ ബോളിവുഡ് ചിത്രം 'ഖരിബ് ഖരിബ് സിംഗ്ല്‌ലേ'; ട്രെയ്‌ലര്‍ പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Oct 7, 2017

ചുരുങ്ങിയ ചിത്രങ്ങളില്‍ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളികളുടെ ഇഷ്ട നായികയാണ് പാര്‍വതി. ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ പാര്‍വതി പുലര്‍ത്തുന്ന ശ്രദ്ധയാണ് ഈ ഇഷ്ടടത്തിന് മാറ്റു കൂട്ടുന്നത്. മലയാളത്തില്‍ നിന്നും തല്‍ക്കാലം ഇടവേളയെടുത്ത പാര്‍വതി ബോളിവുഡില്‍ ചുവടുറപ്പിക്കുകയായിരുന്നു.

താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. 'ഖരിബ് ഖരിബ് സിംഗ്ല്‌ലേ' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍ ആണ് നായകന്‍. തനുജ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കുന്നത്. ദില്‍ തോ പാഗല്‍ ഹെ എന്ന ഷാരൂഖ് ചിത്രത്തിന്റെ തിരക്കഥാകൃത്താണ് തനുജ.

ബിക്കാനഗര്‍, ഋഷികേശ്, ഗാംഗ്‌ടോക് എന്നിവിടങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമ അടുത്ത മാസം  10ന് തീയേറ്ററുകളിലെത്തും.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top