14 November Wednesday

ചെങ്കൊടി പിടിച്ച്, സഖാവ് അലക്‌സ് ആയി മമ്മൂട്ടി; പരോളിന്റെ ടീസറെത്തി

വെബ് ഡെസ്‌ക്‌Updated: Saturday Mar 10, 2018

കൊച്ചി > മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ശരത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ചിത്രം പരോളിന്റെ ടീസര്‍ പുറത്തിറങ്ങി. കര്‍ഷകനായ സഖാവ് അലകസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

പരോള്‍,  പേര് സൂചിപ്പിക്കുന്നതുപേലെ തടവ് കാലഘട്ടവും മറ്റ് സംഭവങ്ങളുമാണ് ചിത്രത്തില്‍ പ്രമേയമാകുന്നത് എന്നാണ് അറിയുന്നത്. അജിത് പൂജപ്പുരയുടേതാണ് തിരക്കഥ. ചിത്രത്തില്‍  മിയ ജോര്‍ജ്ജ്, ഇനിയ, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, ലാലു അലക്‌സ്, അലന്‍സിയര്‍, ശശി കലിംഗ, ഇര്‍ഷാദ് അലി, കൃഷ്ണകുമാര്‍, ബാലാജി, എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

എഡിസി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആന്റണി ഡിക്രൂസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഈ മാസം 31 ന് തീയേറ്ററുകളിലെത്തും.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top