16 November Friday

സൗബിന് അഭിനന്ദന പ്രവാഹം; മലയാള സിനിമയില്‍ ഉയരെ പറന്ന് പറവ

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2017

"ചെയ്യുന്ന കാര്യങ്ങളോടും പറയുന്ന വാക്കുകളോടും അപാരമായ സത്യന്ധത പുലര്‍ത്തുന്നവരാണ് കൊച്ചിക്കാര്‍. അവരിലൊരാളാണ് സൗബിന്‍ ഷാഹിര്‍. അതുപോലൊന്നാണ് പറവയും.''

സംവിധായകന്‍ ആഷിഖ് അബു സൗബിന്‍ സാഹിറിനെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിത്, പാറിപറക്കുന്ന പറവക്ക് പിന്നിലാണ് മലയാള സിനിമലോകം. നടനായി തിളങ്ങിയ സൗബിന്റെ അരങ്ങേറ്റ ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി സിനിമാക്കാരണ് സൗബിനെയും ചിത്രത്തേയും അഭിനന്ദിച്ച് പോസ്റ്റിടുന്നത്.

അഭിനേത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചത്;

പറവ കണ്ടു. ഇന്നലെ രാത്രി തന്നെ ളയ യില്‍ ഒരു കമന്റുമിട്ടു. നേരം വെളുത്തിട്ടും ഉച്ചയാകാറായിട്ടും ഇച്ചാപ്പിയും(amal shah) ഹസീബും (govinel pai) മനസ്സില്‍ നിന്ന് മായുന്നില്ല. ഇച്ചാപ്പിയും ഉമ്മയും, ഇച്ചാപ്പിയുടെ ഒമ്പതാം ക്ലാസ്സിലെ ടീച്ചറും, സുറുമിയും സുറുമിയുടെ ഇടവും വലവും കാവല്‍ നില്‍ക്കുന്ന കൂട്ടുകാരികളും, ,six four മട്ടാഞ്ചേരി ടീമും. ഇവരോടൊപ്പം സമയം ചിലവഴിച്ച് മതിയായില്ല. 2 മണിക്കൂര്‍ 27 മിനിറ്റില്‍ അവരുടെ ലോകത്തേക്കുള്ള ജാലകം സൗബിന്‍ അടച്ച് കളഞ്ഞു. മതി കണ്ടത് എന്ന് പറഞ്ഞത് പോലെ! കണ്ട് മതിയായില്ല. ഇനിയും ജീവിക്കണം അവരുടെ ലോകത്തില്‍.
സൗബിന്‍.. 'ഈ പറവ പൊളിയാണ്'. പിള്ളേരെല്ലാം കൂടെ ചുമ്മാ പൊളിച്ചടുക്കിയിട്ടുണ്ട്. ലിറ്റില്‍ സ്വയമ്പേ നീ ലിറ്റില്‍ അല്ല ബിഗ് സ്വയമ്പാണ്. സിനിമയില്‍ sync sound മാത്രമേ ചെയ്യാവു എന്ന് ഈ സിനിമ കണ്ടപ്പോ ഒന്നും കൂടെ ബോദ്ധ്യപ്പെട്ടു.എസിറ്റിംഗും ( പ്രവീണ്‍ പ്രഭാകര്‍) ആര്‍ട്ടും സൗണ്ടും എന്ന് വേണ്ട എല്ലാം കലക്കി.ഉഝ..
DQ.. Shane Nigam, Siddique Shine Tom Chacko ,Sreenath Bhas,i Srinda ,Harisree Ashokan ,Indrans, Jaffar Idukki  തുടങ്ങി അവസാനം പട്ടികുട്ടിയെ കെട്ടിപ്പിടിച്ചുമ്മ കൊടുത്ത ആ അമ്മ വരെ മനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്നു. Thank you Soubin. Thank you Anvar Rasheed.Brilliant movie IMDB Rating 8.9/10.


 

പ്രധാന വാർത്തകൾ
Top