15 October Monday

തനി 'തിരോന്തരംകാരനായി' ബിജുമേനോന്‍; 'പടയോട്ടം' ട്രെയ്‌ലര്‍ പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018

കൊച്ചി > തനി നാടന്‍ 'തിരോന്തരംകാരനായി' ബിജു മേനോന്‍ എത്തുന്നു.  റഫീഖ് ഇബ്രാഹീം ബിജു മേനോനെ നായകനാക്കി ഒരുക്കുന്ന പടയോട്ടത്തിലാണ് ചെങ്കല്‍ രഘുവെന്ന തനി തിരുവനന്തപുരം കഥാപാത്രമായി  ബിജു മേനോന്‍ എത്തുന്നത്.

ഗ്യാങ്സ്റ്റര്‍ ശ്രേണിയിലൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിങ്ങി. വന്‍ സ്വീകാര്യതയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ട്രെയ്‌ലറിന് കിട്ടിക്കൊണ്ടിരിക്കുന്നത്.

ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അനുസിതാര, ദിലീഷ് പോത്തന്‍, സെജു കുറുപ്പ്‌, സുരേഷ് കൃഷ്, ഹരീഷ് കണാരന്‍, ശ്രീനാഥ്, അലന്‍സിയര്‍, സുധികോപ്പ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍

 

പ്രധാന വാർത്തകൾ
Top