Top
24
Friday, November 2017
About UsE-Paper

വിജയ് ചിത്രം മെര്‍സലിന് പിന്തുണയുമായി സംവിധായകന്‍ പാ രഞ്ജിത്ത്; ജനങ്ങളുടെ ബുദ്ധിമുട്ടുകളാണ് സിനിമയിലുള്ളത്‌

Friday Oct 20, 2017
വെബ് ഡെസ്‌ക്‌

ചെന്നൈ > വിജയ് ചിത്രം മെര്‍സലിന് പിന്തുണയുമായി തമിഴ് സിനിമ സംവിധായകന്‍ പാ രഞ്ജിത് രംഗത്ത്. മോഡി സര്‍ക്കാരിനെതിരെയുള്ള ഭാഗങ്ങള്‍ ചിത്രത്തില്‍ നിന്നും നീക്കം ചെയ്യേണ്ടതില്ലെന്ന് കബാലിയടക്കം നിരവധി സിനിമകള്‍ സംവിധാനം ചെയ്ത പാ രഞ്ജിത് പറഞ്ഞു. ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ, മുതിര്‍ന്ന ബിജെപി നേതാവ് എല്‍ ഗണേശ്, ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് തമിഴരസി സൗന്ദര്‍രാജ് തുടങ്ങി നിരവധി നേതാക്കള്‍ സിനിമക്കെതിരെ രംഗത്ത് വന്നിരുന്നു. ഇതിനുപിന്നാലെയാണ് സിനിമക്ക്  പാ രഞ്ജിത്ത്  പിന്തുണ പ്രഖ്യാപിച്ചത്.



ജനങ്ങളുടെ ബുദ്ധിമുട്ടുകളാണ് സിനിമയിലുള്ളതെന്നും ആ രംഗങ്ങള്‍ക്ക് പ്രേക്ഷകരില്‍നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും പാ രഞ്ജിത്ത് പറഞ്ഞു. മെര്‍സല്‍ സിനിമയില്‍ മോഡി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഭാഗങ്ങളുണ്ടെന്നും ചിത്രത്തില്‍നിന്ന് ആ ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നുമാണ് ബിജെപി ആവശ്യപ്പെടുന്നത്. ജിഎസ്ടിയും ഡിജിറ്റല്‍ ഇന്ത്യയും ഗോരഖ്പ്പൂരിലെ കുഞ്ഞുങ്ങളുടെ മരണവുമെല്ലാം സിനിമയിലെ രംഗങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇതിനെയെല്ലാം സിനിമയിലൂടെ വിജയ് വിമര്‍ശിക്കുന്നുമുണ്ടെന്നുമാണ് ബിജെപി തമിഴ്നാട് ഘടകം പറഞ്ഞത്.

രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള വിജയിയുടെ തന്ത്രങ്ങളാണ് ഇതെല്ലാം;സമൂഹത്തിലേക്ക് തെറ്റായ സന്ദേശം എത്തിക്കാനാണ് വിജയ് ശ്രമിക്കുന്നതെന്നും  തമിഴരസി ആരോപിച്ചു. ഏഴ് ശതമാനം ജിഎസ്ടി നടപ്പിലാക്കുന്ന സിംഗപ്പൂരില്‍ ജനങ്ങള്‍ക്ക് ചികിത്സ സൗജന്യമാവുമ്പോള്‍ 28 ശതമാനം ജിഎസ്ടി വാങ്ങുന്ന ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് സിനിമയില്‍ ചോദിക്കുന്നുണ്ട്. ആശുപത്രിയിലെ വെന്റിലേറ്ററില്‍ എലി കടിച്ച് കുഞ്ഞ് മരിച്ചതും ഗോരഖ്പ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ മരണമടഞ്ഞതും നോട്ടു നിരോധനവുമെല്ലാം സിനിമയില്‍ ഹാസ്യരൂപേണ വിമര്‍ശിക്കുന്നുണ്ട്. മോഡി നടപ്പിലാക്കുന്ന ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്നെ ഹാസ്യ താരം വടിവേലു അവതരിപ്പിച്ച കഥാപാത്രവും കളിയാക്കുന്നുണ്ട്. ഇതൊക്കെയാണ് ബിജെപിയെ ചിത്രത്തിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്.

ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ കടന്നുകയറ്റം ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. സിനിമകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിക്കുന്ന മാറ്റങ്ങളും ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.നേരത്തെ നവാസുദ്ധീന്‍ സിദ്ദീഖി ചിത്രം ബാബുമോഷായി ബന്ദൂക്കാബാസ് എന്ന ചിത്രത്തിലെ 48 ഭാഗങ്ങള്‍ വെട്ടി മാറ്റാന്‍ സെന്‍സര്‍ബോര്‍ഡ് നിര്‍ദേശിച്ചത് ഏറെ വിവാദമായിരുന്നു.




 

Related News

കൂടുതൽ വാർത്തകൾ »