24 September Monday

വൈവാഹിക ബലാല്‍സംഗം വിഷയമാക്കി ഒറ്റമുറി വെളിച്ചം

വെബ് ഡെസ്‌ക്‌Updated: Thursday Mar 8, 2018

മലയാള സിനിമയില്‍ തീരെ പരിഗണനയില്‍ വന്നിട്ടില്ലാത്ത വൈവാഹിക ബലാല്‍സംഗം (marital rape) എന്ന വിഷയം പ്രമേയമാക്കിയ സിനിമയാണ് 2017 ലെ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ട ഒറ്റമുറി വെളിച്ചം. സ്ത്രീപക്ഷ വിഷയം കൈകാര്യം ചെയ്ത ചിത്രത്തിന് അന്താരാഷ്ട്ര വനിതാദിനത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം കിട്ടി എന്ന പ്രത്യേകതയുമുണ്ട്. കഥ, തിരക്കഥ, സംഭാഷണം എന്നിവയും രാഹുല്‍ തന്നെ കൈകാര്യം ചെയ്യുന്നു.

. ഒരു വനഗ്രാമത്തിലെ കുടുംബമാണ് പശ്ചാത്തലം. ചന്ദ്രന്റെ വീട്ടിലെ പകലും രാത്രിയും കത്തുന്ന ബള്‍ബുള്ള ഒറ്റമുറി വീട്ടിലാണ് കഥ നടക്കുന്നത്. സുധയുടെ  മേൽ ആധിപത്യം ഉറപ്പിക്കാനുള്ള  ഭർത്താവ് ചന്ദ്രന്റെ  ശ്രമങ്ങളും സുധയുടെ ചെരുത്തുനില്‍പ്പുമാണ് കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത് . രാജേഷ് ശർമ(ജയൻ), പൗളി വൽസൺ(അമ്മ). രഞ്ജിത്ത് ശേഖർ(രമേഷ് എന്നിവരാണ് സിനിമയിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന

ദീപക് പരംബോല്‍ പ്രധാന പുരുഷ കഥാപാത്ര (ചന്ദ്രന്‍) ത്തെ അവതരിപ്പിക്കുന്നു. ഡബ് സ്മാഷുകളിലൂടെയും ആനന്ദം സിനിമയിലെ അധ്യാപിക വേഷത്തിലൂടെയും പ്രശസ്തയായ വിനീത കോശിയാണ് മുഖ്യ സ്ത്രീ കഥാപാത്രം (സുധ). സ്വഭാവ നടിയ്ക്കുള്ള പുരസ്ക്കാരം നേടിയ പൗളി വല്‍സണ്‍, രാജേഷ് ശര്‍മ, രഞ്ജിത്ത് ശേഖര്‍ എന്നിവരും വേഷമിടുന്നു.

സംവിധായകന്‍ രാഹുല്‍ ആര്‍ നായര്‍

സംവിധായകന്‍ രാഹുല്‍ ആര്‍ നായര്‍

ലൂക്ക് ജോസ് ഛായാഗ്രഹണവും അപ്പു എൻ ഭട്ടതിരി എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. ലിങ്കു എബ്രഹാം, ഗിലു ജോസഫ് എന്നിവരുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് സിദ്ധാർത്ഥ് പ്രദീപ്, ഷെറോൺ റോയ് ഗോമസ് എന്നിവരാണ്. സിദ്ധാർത്ഥ് ജീവകുമാർ കലാ സംവിധാനവും നിത്യ വിജയ്, ദേവിക എസ് നായർ എന്നിവർ വസ്ത്രാലങ്കാരവും നിര്‍വഹിച്ചു.ചമയം പ്രഭാകരൻ പൂജപ്പുരയും  ഷെഫിൻ മായൻ, പ്രശാന്ത് ശശിധരൻ എന്നിവര്‍ ശബ്ദ മിശ്രണവും നിര്‍വഹിയ്ക്കുന്നു. സുജിത് വാര്യർ, സാം അബ്ദുൾ വാഹിദ് എന്നിവർ എക്സിക്യൂട്ടീവ് നിർമാതാക്കളാണ്.

സംവിധായകന്‍ രാഹുല്‍ റിജി നായരുടെ ആദ്യചിത്രമാണിത്. അടുത്തിടെ ത ‘മൗനം സൊല്ലും വാര്‍ത്തകള്‍’ എന്ന തമിഴ് മ്യൂസിക് വിഡിയോ സംവിധാനം ചെയ്തിരുന്നു. അതിനു നല്ല അംഗീകാരം കിട്ടിയിരുന്നു. വന്‍ തരംഗമായി മാറിയിരുന്നു. പാക്കിസ്ഥാനില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ത്ഥികളുടെ കഥയുമായി  ‘ദ ഹ്യൂമണ്‍ ബൗണ്ടറീസ്' എന്ന ഡോക്യുമെന്ററി 2012 ല്‍ ചെയ്തിരുന്നു. കൊല്ലം സ്വദേശിയാണ് രാഹുല്‍ .

 

 

 

 

പ്രധാന വാർത്തകൾ
Top