Top
16
Saturday, December 2017
About UsE-Paper

ഓസ്കറില്‍ 92 രാജ്യങ്ങളിലെ ചിത്രങ്ങള്‍

Saturday Oct 7, 2017
വെബ് ഡെസ്‌ക്‌

വിദേശഭാഷാസിനിമാവിഭാഗത്തിലെ ഓസ്കര്‍ പുരസ്കാരത്തിന് ഇത്തവണ 92 രാജ്യങ്ങളില്‍നിന്ന് എന്‍ട്രികള്‍. ഓസ്കറിന്റെ ചരിത്രത്തില്‍ ആദ്യമാണ് ഇത്രയും രാജ്യങ്ങള്‍ പുരസ്കാരത്തിന് ചിത്രങ്ങള്‍ അയക്കുന്നത്. ഹോളിവുഡ്താരം ആഞ്ചലീനയുടെ 'ദെ കില്‍ഡ് മൈ ഫാദര്‍' (കമ്പോഡിയ), ഫ്രാന്‍സില്‍നിന്നുള്ള റോബിന്‍ കാമിലോയുടെ 'ബിപിഎം' എന്നീ ചിത്രങ്ങള്‍ ഇതിനകംതന്നെ ശ്രദ്ധയാകര്‍ഷിച്ചു. അമിത് മസുര്‍ക്കറിന്റെ  ന്യൂട്ടന്‍ ആണ് ഇന്ത്യയില്‍നിന്ന് ഔദ്യോഗിക നാമനിര്‍ദേശം ലഭിച്ച ചിത്രം. ഹെയ്തി, സിറിയ എന്നീ രാജ്യങ്ങളില്‍നിന്ന് ആദ്യമായി മത്സരിക്കാന്‍ ചിത്രങ്ങളെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞവര്‍ഷം ഈ വിഭാഗത്തില്‍ പുരസ്കാരം നേടിയത് അസ്ഗര്‍ ഫര്‍ഹാദി സംവിധാനംചെയ്ത ഇറാനിയന്‍ചിത്രമായ 'ദ സെയില്‍സ്മാന്‍' ആണ്.  മാര്‍ച്ച് നാലിനാണ് ഓസ്കര്‍ പുരസ്കാരദാനം.