19 November Monday

'ഒടിയന്‍' കാശിയില്‍ നിന്ന് തേന്‍കുറിശിയിലെത്തി; ലൊക്കേഷന്‍ വീഡിയോയുമായി മോഹന്‍ലാല്‍

വെബ് ഡെസ്‌ക്‌Updated: Thursday Nov 23, 2017

കൊച്ചി > മോഹന്‍ലാല്‍ ചിത്രം 'ഒടിയന്‍' പുതിയ പുതിയ ലൊക്കേഷനിലേക്ക്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ആയിരുന്ന കാശിയിലെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയാണ്‌ മറ്റൊരു പ്രധാന ലൊക്കേഷനായ കേന്‍കുറിശിയിലെത്തിയത്. ഒടിയന്‍ മാണിക്യനായി വേഷമിടുന്ന മോഹന്‍ലാല്‍ തന്നെയാണ് ഈ വിവരം വീഡിയോ സഹിതം ആരാധകരെ അറിയിച്ചത്. മോഹന്‍ലാലിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പുത്തന്‍ വിശേഷം താരം പുറത്തുവിട്ടത്.

വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. മഞ്ജുവാര്യര്‍, പ്രകാശ് രാജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.

കാശിയിലെ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ വിവരവും താരം ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഒടിയനു ശേഷം നവാഗതനായ സാജു തോമസ് തിരക്കഥ എഴുതി അജോയ് വര്‍വ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുക.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top