19 November Monday

'കെ ഫോര്‍ കല്യാണം'; നിവിന്‍ പോളി ചിത്രം 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'യിലെ ആദ്യ ടീസര്‍ എത്തി

വെബ് ഡെസ്‌ക്‌Updated: Sunday Aug 20, 2017

നിവിന്‍ പോളിയെ നായകനാക്കി അല്‍ത്താഫ് സലീം സംവിധാനം ചെയ്യുന്ന ചിത്രം 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'യുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. 30 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ വിദേശത്ത് ജോലി ചെയ്യുന്ന നിവിന്‍ കല്യാണത്തിനു വേണ്ടി നാട്ടിലെത്തുന്ന തരത്തിലാണ്  ഒരുക്കിയിരിക്കുന്നത്.  നിവിന്‍ പോളി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടത്.

അല്‍ത്താഫും, ജോര്‍ജ് കോരയും ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ്  നായികയായി എത്തുന്നത്.  അഹാന കൃഷ്ണ, ശാന്തി കൃഷ്ണ, ശ്രിന്ദ, സിജു വില്‍സണ്‍, ഷറഫുദ്ദീന്‍, കൃഷ്ണ ശങ്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' നിര്‍മിക്കുന്നത്. ചിത്രം ഓണത്തിന് തീയേറ്ററുകളില്‍ എത്തും.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top