24 September Monday

കായംകുളം കൊച്ചുണ്ണിയില്‍ ശരത്കുമാറും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 15, 2017

നിവിന്‍പോളി കള്ളന്‍ കൊച്ചുണ്ണിയാകുന്ന കായംകുളം കൊച്ചുണ്ണിയില്‍ പ്രധാനവേഷത്തില്‍ തമിഴ്നടന്‍ ശരത്കുമാറുമെത്തും. റോഷന്‍ ആന്‍ഡ്രൂസിന്റെ സ്വപ്നപദ്ധതിയാണിത്. 'സ്കൂള്‍ ബസ്സി'നുശേഷം റോഷന്‍ ചെയ്യുന്ന ചിത്രത്തിനും തിരക്കഥയൊരുക്കുന്നത് ബോബി- സഞ്ജയ് ടീം തന്നെയാണ്. ഉഡുപ്പിയില്‍ സെപ്തംബര്‍ ആദ്യവാരം ഷൂട്ടിങ്ങാരംഭിക്കും. പഴശ്ശിരാജയില്‍ എടച്ചേനകുങ്കനായി മികച്ച അഭിനയം കാഴ്ചവച്ച ശരത്കുമാറിനെ ചിത്രത്തില്‍ ഏറ്റവും സുപ്രധാന വേഷമാണ്. സണ്ണിവെയ്ന്‍, അമലപോള്‍, അങ്കമാലി ഡയറീസിലെ ശരത് എന്നിവരും മറ്റു കഥാാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

പ്രധാന വാർത്തകൾ
Top