15 November Thursday

നിവിന്റെ 'മൂത്തോന്‍' അണിയറയില്‍

വെബ് ഡെസ്‌ക്‌Updated: Friday Sep 8, 2017

ഗീതു മോഹന്‍ദാസിന്റെ  സംവിധാനസംരംഭമായ മൂത്തോന്‍ ചിത്രീകരണം പുരോഗമിക്കുന്നു. രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്ധര്‍ ചിത്രത്തിന്റെ അണിയറയിലുണ്ട്. സഹോദരനെ കണ്ടെത്താനായി ലക്ഷദ്വീപിലെ മുല്ലക്കോയ എന്നയാള്‍ നടത്തുന്ന യാത്രയുടെ കഥയാണ് മൂത്തോന്‍. ഗീതുവിന്റെ ഭര്‍ത്താവുകൂടിയായ ഛായാഗ്രാഹകന്‍ രാജീവ് രവിയാണ് ക്യാമറ. ഒരേസമയം ഹിന്ദിയിലുമൊരുങ്ങുന്ന ചിത്രത്തിലെ ഹിന്ദിസംഭാഷണങ്ങള്‍ എഴുതിയത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ്. ഇറോസ് ഇന്റര്‍നാഷണലും ബോളിവുഡ് നിര്‍മാതാവ് അനന്ത് എല്‍ റായ്യുടെ പുതിയ പ്രൊഡക്ഷന്‍ കമ്പനിയായ കളര്‍ യെല്ലോ പ്രൊഡക്ഷന്‍സുമാണ് നിര്‍മാണം.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top