21 September Friday

കമ്മാരസംഭവത്തിന്‍റെ ടീസര്‍ കാണാം : മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിൽ ദിലീപ്

വെബ് ഡെസ്‌ക്‌Updated: Wednesday Mar 28, 2018

കൊച്ചി > ദിലീപ് നായകനായെത്തുന്ന കമ്മാരസംഭവത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. രതീഷ് അമ്പാട്ട്  സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് നടൻ മുരളി ഗോപിയാണ് . ചിത്രത്തില്‍ വ്യത്യസ്തമായ മൂന്നു ഗെറ്റപ്പുകളിൽ എത്തുന്ന ദിലീപിന്റെ ത്രില്ലിംഗ് എന്റെർറ്റൈനെർ ആവും ചിത്രമെന്നാണ് ആരാധകരുടെ പ്രതീക്ഷ .നമിത പ്രമോദാണ് കമ്മാരസംഭവത്തിൽ ദിലീപിന്റെ നായിക.

കൂടാതെ ,  മുരളി ഗോപി, തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്, ബോബി സിന്‍ഹ, ശ്വേതാ മേനോന്‍ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്തെ പരിസരത്തിൽ കമ്മാരന്റെ ജീവിതത്തിലൂടെ കടന്നു പോകുന്ന ചിത്രം പക്ഷെ ഒരു ആക്ഷേപഹാസ്യമാണ് വെള്ളിത്തിരയിൽ എത്തുന്നതെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രം വിഷു റിലീസായി തീയേറ്ററുകളിൽ എത്തും.



 

പ്രധാന വാർത്തകൾ
Top