Top
18
Monday, December 2017
About UsE-Paper

ദി ഡോര്‍ : ചില അയ്യേ കാര്യങ്ങളിലേക്ക് ഒരു നുറുങ്ങ് നോട്ടം; ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു

Thursday Nov 23, 2017
വെബ് ഡെസ്‌ക്‌

സ്ത്രീ സംരക്ഷണത്തെക്കുറിച്ചും അവളുടെ മാനത്തിന്റെ വിലയേക്കുറിച്ചും ഒട്ടേറെ ചര്‍ച്ച നടക്കുന്ന സമൂഹമാണ് നമ്മുടേത്. അതേ അവസരത്തില്‍ തന്നെയാണ് സ്ത്രീക്ക് അവളുടെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പലപ്പോളും പൊതുഇടങ്ങളില്‍ അടക്കം സൌകര്യമില്ലാതെ പോകുന്നത്.

ആര്‍ത്തവത്തുണിയും മൂത്രപുരകളും അയ്യേ കാര്യങ്ങള്‍ മാത്രമായി അവശേഷിക്കുന്നത്. ഈ അവസ്തയെക്കുറിച്ച്  സംസാരിക്കുന്ന ഒരു ചെറിയ  ശ്രമം ദി ഡോര്‍ എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു.  അഞ്ചു മിനുട്ടാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ദര്‍ശന്‍ കെ രചനയും സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സച്ചിന്‍ രവി ആണ്. അനൂപ് വൈറ്റ്ലാന്‍ഡ് പാശ്ചാത്തലസംഗീതവും ശബ്ദസംവിധാനവും കൈകാര്യം ചെയ്തിരിക്കുന്നു. അശ്വിന്‍ തായിനേരി ആണ് കലാസംവിധാനം. അഞ്ജന രമേശ് പ്രധാന വേഷത്തിലെത്തുന്നു.

ശ്രീനാഥ് ഉണ്ണികൃഷ്ണന്‍, ബിപിന്‍  കരുണ്‍ എന്നിവര്‍ മറ്റുവേഷങ്ങള്‍ ചെയ്തിരിക്കുന്നു. ലളിതവും ശക്തവുമായ  ആവിഷ്കരണവും മികച്ച ദൃശ്യ സംവിധാനവും സിനിമയുടെ മാറ്റ് കൂട്ടുന്നു. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിലവില്‍ ഇംഗ്ളീഷ് ബിരുദ വിദ്യാര്‍ത്ഥി ആണ് സംവിധായകന്‍. കണ്ണൂര്‍, പയ്യന്നൂര്‍ സ്വദേശി ആണ്. കണ്ണൂര്‍ പശ്ചാത്തലത്തില്‍ തന്നെ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രാദേശിക ഭാഷ സന്ദര്‍ഭോചിതമായി കൃത്യമായ അനുപാദത്തില്‍ ഉപയോഗിച്ചിരിക്കുന്നു.  ചലച്ചിത്ര താരം വിനയ് ഫോര്‍ട്ട് റിലീസിങ് നിര്‍വഹിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

Related News

കൂടുതൽ വാർത്തകൾ »