25 September Tuesday

മായാനദി ഡിസംബറില്‍

വെബ് ഡെസ്‌ക്‌Updated: Monday Nov 27, 2017

ആഷിക് അബു സംവിധാനം ചെയ്യുന്ന മായാനദി ഡിസംബറില്‍ പുറത്തിറങ്ങും. യുവതാരങ്ങളായ ടൊവിനോ തോമസും ഐശ്വര്യലക്ഷ്മിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രണയചിത്രത്തിന്റെ കഥ അമല്‍ നീരദിന്റെയാണ്. ശ്യാം പുഷ്കരന്‍, ദീലീഷ്നായര്‍ എന്നിവര്‍ തിരക്കഥ നിര്‍വഹിച്ചു. നഗരകേന്ദ്രീകൃതമായ പ്രണയകഥ പറയുന്ന ചിത്രത്തില്‍ ഐശ്വര്യലക്ഷ്മി കൊച്ചിയിലെ ഐടി ജീവനക്കാരിയായി വേഷമിടുന്നു. റാണി പത്മിനിയുടെ ഫോട്ടോഗ്രഫി ചെയ്ത ജയേഷ് മോഹന്‍ മായാനദിയുടെയും ഫോട്ടോഗ്രഫി നിര്‍വഹിക്കുന്നു. മധുര, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായി. റെക്സ് വിജയനാണ് സംഗീതസംവിധാനം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top