Top
17
Sunday, December 2017
About UsE-Paper

രാമലീലയുടെ മേക്കിങ് വീഡിയോ പുറത്തിറക്കി

Monday Jun 19, 2017
വെബ് ഡെസ്‌ക്‌

 

പുലിമുരുകന്റെ ബ്രഹ്മാണ്ഡ വിജയത്തിനുശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന പുതിയ ചിത്രമായ രാമലീലയുടെ മേക്കിങ് വീഡിയോ പുറത്തിറക്കി. ജനപ്രിയ നായകന്‍ ദിലീപ് നായകനാകുന്ന സിനിമ നവാഗതനായ അരുണ്‍ഗോപിയാണ് സംവിധാനം ചെയ്യുന്നത്.

'ലയണി'നു ശേഷം ദീലീപ് ശക്തനായ രാഷ്ട്രീയനേതാവായി എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. പ്രയാഗ മാര്‍ട്ടിന്‍ ആണ് നായിക. സിനിമയില്‍ രാധിക ശരത്കുമാറാണ് ദിലീപിന്റെ അമ്മ വേഷത്തില്‍ അഭിനയിക്കുന്നത്. 24 വര്‍ഷത്തിനുശേഷം രാധിക അഭിനയിക്കുന്ന മലയാളചിത്രം കൂടിയാണ് രാമലീല. സലിംകുമാര്‍, മുകേഷ്, സിദ്ദിഖ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങി വന്‍ താരനിരയാണ് സിനിമയിലുള്ളത്.