16 November Friday

വിനായകൻ വരുന്നു; കരിന്തണ്ടനായി

വെബ് ഡെസ്‌ക്‌Updated: Thursday Jul 5, 2018

വയനാട്‌ ചുരത്തിന്റെ കഥപറയുന്ന പുതിയ സിനിമയിൽ കരിന്തണ്ടനായി വിനായകനെത്തുന്നു. വയനാട്‌ ചുരംപാത കണ്ടെത്തിയ കരിന്തണ്ടൻ എന്ന ആദിവാസി യുവാവിനെ കുറിച്ചുള്ള സിനിമ സംവിധാനം ചെയ്യുന്നത്‌ ലീല സന്തോഷ്‌ ആണ്‌. താമരശ്ശേരി ചുരത്തിന്റെ സൃഷ്‌ടാവായ കരിന്തണ്ടനെ ബ്രിട്ടീഷുകാർ ചതിച്ചുകൊലപ്പെടുത്തിയെന്നാണ്‌ ചരിത്രം. കരിന്തണ്ടനിലുടെ വയനാടൻ കാടുകളും  ആദിവാസി സംസ്‌ക്കാരവുമാണ്‌ ലീല പകർത്തുന്നത്‌. ആദിവാസി വിഭാഗത്തിൽനിന്നുള്ള ആദ്യ സംവിധായികയാണ്‌ ലീല.



ചിത്രത്തിന്റെ ഫസ്‌റ്റ്‌ലുക്ക്‌ പോസ്‌റ്റർ ഗീതുമോഹൻദാസ്‌ പുറത്തിറക്കി.ഞങ്ങളുടെ ക്യാമ്പില്‍ നിന്നുള്ള അടുത്ത സിനിമ എന്ന ക്യാപ്‌ഷനോടെ ഗീതു പോസ്‌റ്റർ ഫേസ്‌ബുക്കിലും പോസ്‌റ്റ്‌ ചെയ്‌തു. 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top