18 September Tuesday

ഇനി ചോദ്യങ്ങളില്ല; തിരിച്ചു വരവ് പ്രഖ്യാപിച്ച് നസ്രിയ

വെബ് ഡെസ്‌ക്‌Updated: Monday Oct 30, 2017

കൊച്ചി > വിവാഹശേഷം അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേള എടുത്ത നസ്രിയയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് മലയാളികള്‍. നല്ലൊരു തിരക്കഥ കിട്ടിയാല്‍ നസ്റിയ തിരിച്ചുവരുമെന്ന് ഭര്‍ത്താവ് ഫഹദ് ഫാസില്‍ മുന്‍പ് പറഞ്ഞിരുന്നു. അഭിനയം നിര്‍ത്തില്ല, തീര്‍ച്ചയായും മടങ്ങിവരുമെന്ന് നസ്റിയയും ആരാധകര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇപ്പോഴിതാ, അതിന് സമയമായി. അക്കാര്യം നസ്രിയ തന്നെ പ്രഖ്യാപിക്കുകയും ചെയ്‌തു.

നായകനായി പൃഥ്വിരാജ്. സംവിധാനം: അഞ്ജലി മേനോന്‍. ബാംഗ്ലൂര്‍ ഡെയ്സിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൃഥ്വിരാജും പാര്‍വതിയുമാണ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്. നവംബര്‍ ഒന്നിന് ഊട്ടിയിലാണ് ചിത്രീകരണം ആരംഭിക്കുക. അതുല്‍ കുല്‍ക്കര്‍ണി, റോഷന്‍ മാത്യു, സിദ്ധാര്‍ഥ് മേനോന്‍ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നു. ലിറ്റില്‍ സ്വയമ്പ് ആണ് ക്യാമറ. 2018ലെ വേനലവധിക്ക് ചിത്രം തീയറ്ററുകളിലേക്കെത്തും.

നേരത്തെ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തില്‍ നസ്റിയ അഭിനയിച്ചിട്ടുണ്ട്. ഫഹദാണ് നസ്റിയയുടെ ജോഡിയായി എത്തിയത്. ഈ ചിത്രത്തിന് ശേഷമാണ് ഇരുവരും പ്രണയത്തിലായതും അത് വിവാഹത്തില്‍ എത്തിയതും. ദുല്‍ഖര്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍ എന്നിവരോടൊപ്പം അഭിനയിച്ച നസ്റിയ ഇതുവരെ പൃഥ്വിയ്ക്കൊപ്പം സിനിമ ചെയ്തിരുന്നില്ല.
 

പ്രധാന വാർത്തകൾ
Top