15 November Thursday

സൗബിൻ ചിത്രത്തിൽ മമ്മൂട്ടി നായകൻ!

വെബ് ഡെസ്‌ക്‌Updated: Tuesday Jan 30, 2018


പറവയുടെ സൂപ്പർവിജയത്തിനു ശേഷം സൗബിൻ ഷാഹിർ സംവിധാനംചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകനാണെന്ന് സൂചന.

'നെക്സ്റ്റ്' എന്ന അടിക്കുറിപ്പോടെ മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം ട്വിറ്ററിൽ പങ്കുവച്ചതോടെയാണ് പുതിയ വാർത്ത പരന്നത്. ഔദ്യോഗികസ്ഥിരീകരണമില്ലെങ്കിലും ദുൽഖർ സൽമാൻ, ആഷിഖ് അബു തുടങ്ങി  പ്രമുഖർ ചിത്രത്തിനുതാഴെ ആശംസകൾ നേർന്നത് പ്രേക്ഷകർക്ക് പ്രതീക്ഷയേകുന്നു. സിനിമാമേഖലയിലെ ഒരു ദശാബ്ദം നീണ്ട അനുഭവസമ്പത്തിനൊടുവിലാണ് സൗബിൻ പറവ സംവിധാനം ചെയ്തത്. ഷാജി പാടൂർ സംവിധാനംചെയ്യുന്ന 'അബ്രഹാമിന്റെ സന്തതികളിൽ' അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി ഇപ്പോൾ.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top