25 September Tuesday

വെട്രിമാരന്‍ - ധനുഷ് കൂട്ടുക്കെട്ട്; 'വട ചെന്നൈ'യുടെ ട്രെയ്‌ലര്‍ കാണാം

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018

കൊച്ചി > ധനുഷിന് മികച്ച നടനുളള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം ആടുകളത്തിന്റെ സംവിധായകന്‍ വെട്രിമാരനും ധനുഷും വീണ്ടുമൊന്നിക്കുന്ന ചിത്രം 'വട ചെന്നൈ'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ധനുഷിന്റെ പിറന്നാള്‍ ദിനമായ ഇന്നലെയാണ് ട്രെയ്‌ലര്‍ പുറത്ത് വിട്ടത്.

'ആടുകളം' പോലെ വ്യത്യസ്തമായൊരു പ്രമേയവുമായിട്ടാണ് ഈ കൂട്ടുക്കെട്ട് വീണ്ടുമെത്തുന്നത്. ചിത്രത്തില്‍ 'ഗുണ' എന്ന കഥാപാത്രമായാണ് നടന്‍ എത്തുന്നത്.സമുദ്രക്കനിയും ചിത്രത്തില്‍ ഒരു പ്രാധാന്യമുളള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വമ്പന്‍ താരനിരയാണ് ധനുഷിന്റെ പുതിയ ചിത്രത്തില്‍ അണിനിരക്കുന്നത്.   ഐശ്വര്യയ്ക്കൊപ്പം ആന്‍ഡ്രിയാ ജെര്‍മിയാഹും ധനുഷിന്റെ നായികാ വേഷത്തില്‍ എത്തുന്നുണ്ട്. ഇവര്‍ക്കൊപ്പം അമീര്‍,ഡാനിയേല്‍ ബാലാജി, കിഷോര്‍,കരുണാസ്,സുബ്രമണ്യന്‍ ശിവ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സന്തോഷ് നാരായണന്‍ സംഗീതം നല്‍കുന്നു.




 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top