18 November Sunday

പുതിയ രൂപത്തിൽ വിജയ് സേതുപതി

വെബ് ഡെസ്‌ക്‌Updated: Monday Jan 29, 2018


നടൻ വിജയ് സേതുപതിയുടെ പുതിയ ചിത്രം സീതക്കാത്തിയുടെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. പിറന്നാൾ ദിവസം താരംതന്നെയാണ് ട്വിറ്ററിലൂടെ പോസ്റ്റർ പുറത്തിറക്കിയത്. ചിത്രം സംവിധാനം ചെയ്യുന്നത് ബാലാജി തരണീധരനാണ്. ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യചിത്രം 'നടുവില കൊഞ്ചം പക്കത്തെ കാണോം' വൻവിജയമായിരുന്നു. ചിത്രത്തിൽ വിജയ് സേതുപതി പ്രായമുള്ള കഥാപാത്രമായാണ് എത്തുന്നത്. രമ്യ നമ്പീശനാണ്  നായിക. മുമ്പ് 'ഓറഞ്ച് മിഠായി'യിൽ വൃദ്ധകഥാപാത്രത്തെ വിജയ് സേതുപതി അവതരിപ്പിച്ചിരുന്നു. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻസുന്ദരം, ഉമേഷ് ജയറാം, അരുൺ വൈദ്യനാഥൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
 

പ്രധാന വാർത്തകൾ
Top