25 September Tuesday

സാഹോ ദീപാവലിക്ക്

വെബ് ഡെസ്‌ക്‌Updated: Friday Jul 28, 2017

ബ്രഹ്മാണ്ഡചിത്രം ബാഹുബലി-2നുശേഷം പ്രഭാസ് നായകനാകുന്ന തെലുങ്ക് ചിത്രം സാഹോ ഒക്ടോബറില്‍ ദീപാവലിക്ക് പുറത്തിറങ്ങും. വിവിധ ഭാഷകളില്‍ പുറത്തിറക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലറാണ്. യു വി ക്രിയേഷന്‍സാണ് നിര്‍മാണം. പ്രഭാസിനെ നായകനാക്കി അടുത്തവര്‍ഷം രണ്ടുചിത്രമാണ് ഇവര്‍ നിര്‍മിക്കുന്നത്്. ബാഹുബലി-2ന്റെ വിജയത്തിനുശേഷം പ്രഭാസിന് തെലുങ്കില്‍ നിരവധി അവസരമാണ് ലഭിക്കുന്നത്.  

രണ്ടുമാസംമുമ്പാണ് സാഹോ ചിത്രീകരണം തുടങ്ങിയത്. ബോളിവുഡ് നടന്‍ നീല്‍ നിതിന്‍ മുകേഷ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.

പ്രധാന വാർത്തകൾ
Top