Top
21
Tuesday, November 2017
About UsE-Paper

വരുന്നു നീരജിന്റെ ലവകുശ

Sunday Aug 27, 2017
വെബ് ഡെസ്‌ക്‌

നടന്‍ നീരജ് മാധവ് ആദ്യമായി തിരക്കഥയെഴുതിയ 'ലവകുശ' ഉടന്‍ തിയറ്ററുകളില്‍. അജു വര്‍ഗീസും നീരജ് മാധവും ലവനും കുശനുമായി എത്തുന്നു. ബിജുമേനോനാണ് മറ്റൊരു പ്രധാന കഥാപാത്രമാകുന്നത്. ദീപ്തി സതിയാണ് നായിക.

അദിതി, വിജയ്ബാബു, മേജര്‍ രവി, നന്ദിനി, ബാലാജി, കലാഭവന്‍ ഹനീഫ്, രാജാസാഹിബ്, അഞ്ജലിനായര്‍, തെസ്നിഖാന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഗാനങ്ങള്‍: ഹരിനാരായണന്‍, രാസി. സംഗീതം: ഗോപീസുന്ദര്‍. ഛായാഗ്രഹണം: പ്രകാശ് വേലായുധന്‍. ആര്‍ ജെ ക്രിയേഷന്‍സിന്റെ ബാനറില്‍ ജെയ്സണ്‍ എളങ്കുളമാണ് നിര്‍മിക്കുന്നത്. ആര്‍ ജെ ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കും.