13 November Tuesday

കാളിയനായി പൃഥ്വിരാജ് , ഫസ്‌റ്റ്‌ ലുക്ക്‌ ടീസർ പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Tuesday Feb 27, 2018



കൊച്ചി > പൃഥ്വിരാജ് നായകനാകുന്ന സിനിമ 'കാളിയന്‍' ചിത്രീകരണം ആരംഭിച്ചു. സിനിമയെുടെ ഫസ്‌റ്റ്‌ ലുക്ക്‌ ടീസർ പുറത്തുവന്നു. പൃഥ്വിരാജാണ്‌ ഫേസ്‌ബുക്കിൽ ടീസർ പുറത്തുവിട്ടത്‌. കാളിയനായി കിടിലൻ ലുക്കിലാണ്‌ പൃഥ്വിരാജ്‌ വരുന്നത്‌.

വേണാടിന്റെ വീരപുരുഷനും പടത്തലവനുമായിരുന്ന ഇരവിക്കുട്ടിപ്പിള്ളയുടെയും അദ്ദേഹത്തിന്റെ ആത്‌മാർത്ഥ കുട്ടുകാരൻ കാളിയുടെയും കഥയാണ്‌ കാളിയൻ

 

ഓര്‍ഡിനറിക്കും അനാര്‍ക്കലിക്കുംശേഷം മാജിക്മൂണ്‍ പ്രൊഡക്ഷന്‍സിനുവേണ്ടി രാജീവ്നായര്‍ നിര്‍മിക്കുന്ന ചിത്രമാണ് കാളിയന്‍.

സത്യരാജും ചിത്രത്തില്‍  പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ എസ് സന്തോഷാണ് സംവിധായകന്‍. രചന ബി ടി അനില്‍കുമാര്‍. സുജിത് വാസുദേവ് ആണ് ഛായാഗ്രഹണം. വാര്‍ത്താസമ്മേളനത്തില്‍ സംവിധായകന്‍ എസ് സന്തോഷ്, രാജീവ് നായര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രധാന വാർത്തകൾ
Top