22 September Saturday

എന്തിനാണ് ലിച്ചി മാപ്പു പറഞ്ഞത്; മമ്മുട്ടിക്ക് ഏതുവേഷവും മികച്ചതാക്കാമല്ലോ: റിമ കല്ലിങ്ങല്‍

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2017

ചാനല്‍ പരിപാടിയ്ക്കിടെ മമ്മൂട്ടിയ്ക്ക് തന്റെ അച്ഛനായി അഭിനയിക്കാം എന്നു പറഞ്ഞതിന്റെ പേരില്‍ നടി അന്ന രേഷ്മ രാജിനെ ആക്രമിച്ചവര്‍ക്കെതിരെ റീമാ കല്ലിങ്ങല്‍. എന്തിന്റെ പേരിലാണ് ലിച്ചി മാപ്പു പറയേണ്ടത് എന്നു ചോദിച്ചുകൊണ്ടാണ് റിമ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്.

'65 വയസുള്ള നടന് തന്റെ അച്ഛനായി അഭിനയിക്കാം എന്നു പറഞ്ഞതിന്റെ പേരിലാണ് ലിച്ചി ആക്രമിക്കപ്പെട്ടത്. എന്തിന്? മമ്മൂട്ടിക്ക് ആ റോള്‍ ചെയ്തുകൂടാ എന്നാണോ ഇവര്‍ കരുതുന്നത്?' റിമ ചോദിക്കുന്നു.

മമ്മൂട്ടിക്ക് ആ വേഷം മികച്ച രീതിയില്‍ ചെയ്യാന്‍ കഴിയുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും കൌരവര്‍ എന്ന ചിത്രം അതിനു തെളിവാണെന്നും റിമ ചൂണ്ടിക്കാട്ടുന്നു. ശോഭന, ഉര്‍വശി രേവതി പോലുള്ള നടികള്‍ 30 കാരിയുടെ വേഷം ചെയ്തപ്പോഴും 70കാരിയുടെ വേഷം ചെയ്തപ്പോഴും നമ്മള്‍ സ്വീകരിച്ചിട്ടുണ്ട്. അതുപോലെയല്ലേ ഇതെന്നും റിമ ചോദിക്കുന്നു.
അദ്ദേഹം മികച്ച നടനാണ്. അദ്ദേഹം 70 വയസുകാരന്റെ വേഷം ചെയ്താലും 30 വയസുകാരന്റെ വേഷം ചെയ്താലും നമ്മള്‍ സ്വീകരിക്കും.

കാപട്യമില്ലാതെ, ലിംഗ, പ്രായ ഭേദമില്ലാതെ സ്നേഹം നല്‍കുന്നവരാണ് നമ്മള്‍. ലിച്ചിയെ ട്രോള്‍ ചെയ്തുകൊണ്ട് ആരാണ് നമ്മുടെ പേരുകളയുന്നത്?ഇവിടെ എന്താണ് പ്രശ്നം? എന്തുകൊണ്ടാണ് എന്തിനുവേണ്ടിയാണ് ലിച്ചി മാപ്പുപറയേണ്ടത്? റിമ ചോദിച്ചു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top