23 September Sunday

സഖാവ് അലക്‌സിയും കാലകേയനും പരോളിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 26, 2018


മമ്മൂട്ടി സഖാവ് അലക്‌സ് എന്ന കർഷകന്റെ വേഷത്തിലെത്തുന്ന 'പരോളി'ന്റെ ഡിജിറ്റൽ ഫ്‌ളിപ്പ് പുറത്തിറങ്ങി. ജയിലിനെ ചുറ്റിപ്പറ്റി നടക്കുന്ന സിനിമ ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് നിർമിക്കുന്നത്. സിനിമയിലെ ഓരോ കഥാപാത്രത്തെയും പരിചയപ്പെടുത്തുന്നതാണ് ഡിജിറ്റൽ ഫ്‌ളിപ്പ്. മാസും ക്ലാസും ചേർന്ന കുടുംബചിത്രമായിരിക്കും 'പരോളെ'ന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. സിദ്ദിഖ്, ഇനിയ, മിയ ജോർജ്, സുരാജ് വെഞ്ഞാറമൂട്, സുധീർ കരമന, ലാലു അലക്‌സ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'ബാഹുബലി'യിൽ കാലകേയനായെത്തി  പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ പ്രഭാകറും പ്രധാന വേഷത്തിലെത്തും. അജിത് പൂജപ്പുരയുടേതാണ് തിരക്കഥ. ശരത് സന്ദിതാണ് സംവിധാനം. മാർച്ച് 30ന് പ്രദർശനത്തിനെത്തും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top